തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മുഴുവന്‍ സമയ സിനിമാക്കാരനല്ലാത്ത ഒരാള്‍ നയിച്ച മുന്നണി അധികാരത്തിലെത്തുകയും അയാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. അങ്ങനെ സിനിമയും രാഷ്ട്രീയവും വേര്‍പിരിയുന്ന ദശാസന്ധിയുടെ ഉദ്ഘാടകന്‍ കൂടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.